12:47pm 12 November 2026
NEWS
ബുപ്പുവിൻ്റെ വേർപാട് തീരാ നൊമ്പരമായി
27/12/2025  12:57 PM IST
nila
ബുപ്പുവിൻ്റെ വേർപാട് തീരാ നൊമ്പരമായി

ചെങ്ങന്നൂർ. ബുപ്പുവിൻ്റെ വേർപാട് തീരാ നൊമ്പരമായി.
അങ്ങാടിക്കൽ മേലേപ്പുറത്ത് ലൈറ്റ്ഹൗസിനു താഴെയുള്ള വീട്ടുകാരുടെ പ്രിയങ്കരനായിരുന്ന ബുപ്പു  എന്ന നായ .
8 വർഷത്തോളമായി ഇവിടെയുള്ള കൊച്ചു കുട്ടികൾക്കു മുതൽ
പ്രായമുള്ളവർ വരെ എല്ലാവർക്കും വളരെ സ്നേഹവും,
കരുതലും , സംരക്ഷണവും ഇവൻ
നൽകിയിരുന്നു.  നാടൻ ഇനത്തിലുള്ള
ബുപ്പു
നല്ല അനുസരണവും പ്രത്യേക ബുദ്ധിയും അതിലുപരി നല്ല ഒരു കാവൽക്കാരനും ആയിരുന്നു.  ആരേയും ഉപദ്രവിച്ചില്ല എന്നു മാത്രമല്ല
കുഴപ്പക്കാരെ കണ്ടാൽ അവൻ അവരെ തുരത്തുകയും ചെ
യ്യും. അവ
ന് എറെ പ്രിയപ്പെട്ടവരുടെയാത്രയിൽ അടുത്തുള്ള റോഡു വരെ കൊണ്ടാക്കും, രാത്രി വൈകിയാൽ അവൻ വഴിയിൽ കാത്തുനിന്ന് അവരെ വീട്ടിൽ കൊണ്ടാക്കുകയും ചെ
യ്യും.
2017 ൽ ഇവിടെ താമസിച്ചിരുന്ന വാടകക്കാർ രണ്ട് വയസ്സുള്ള ബുപ്പുവിനെ ഉപേക്ഷിച്ച് പോയപ്പോൾ
അവൻ കയറി ചെന്നത് മേലേപ്പുറത്ത് പ്രസാദിൻ്റെ വീട്ടിലേക്കാണ്. അവർ ഇവനെ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ അവൻ ചുറ്റുമുള്ള 7 വീടുകളുടെ കാവൽ ജോലി കൂടി പ്രതിഫലേഛ കൂടാതെ ഏറ്റെടുത്തു. ഈ വീടുകളിൽ നിന്നെല്ലാം കൊടുക്കുന്ന എന്തു ഭക്ഷണവും കഴിക്കും. വീട്ടുകാർക്ക് വിശ്വസ്ഥാ നായ ഒരു കാവൽക്കാരനായി അവരുടെ ഹൃദയത്തിൽ ബുപ്പു ചേക്കേറി . പ്രതിരോധ കുത്തിവെ
യ്പുകളും യഥാസമയം നൽകിയിരുന്നു
 കുറച്ചു
നാൾ മുമ്പ് ഇവിടെ ഒരു പേപ്പട്ടി വന്ന് പലരേയും കടിച്ചിരുന്നു. ഇതറിഞ്ഞ ബുപ്പു  വീട്ടുകാരെ പട്ടിയുടെ അടുത്തേക്ക് എത്തിക്കാതെ
സംരക്ഷണ കവചമൊരുക്കി.
മരണത്തിന് രണ്ട് ദിവസം മുമ്പ് വഴിയിൽ ഒരു അണലിയെ വീട്ടുകാർ കണ്ടിരുന്നു.  അവരെ രക്ഷികാനുള്ള ശ്രമത്തിൽ ബുപ്പുവിന് അണലിയുടെ
കടിയേറ്റതാണ് മരണകാരണമെ
ന്ന് കരുതപ്പെടുന്നു.
കാലു
കൾക്ക്
നീര് വെച്ച്
അവശ
 നിലയിലായ ഇവന് ചികിത്സ
 നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ
കഴിഞ്ഞില്ല. വെള്ളത്തുണിയിൽ 
പൊതിഞ്ഞ്
 പൂക്കൾ വിതറി ഇവിടെയുളള
അബാല വൃദ്ധം ജനങ്ങളുടെ സാന്നിദ്ധ്യതിലാണ്  ആദരവോടെ ബു പ്പുവിനെ അടക്കിയത്. ഒരു കാവൽ നായ് എന്നതിലുപരിയായ സ്ഥാനം ആയിരുന്നു  ബുപ്പുവിന്
ഇവിടുത്തെ ജനങ്ങളുടെ ഹൃദയത്തിലുള്ളത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.